24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Thrithala തൃത്താല ഉപജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് ചാലിശ്ശേരി ഗവ: സ്‌കൂളിന്

തൃത്താല ഉപജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് ചാലിശ്ശേരി ഗവ: സ്‌കൂളിന്

2025- 26 വര്‍ഷത്തേക്കുള്ള ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തൃത്താല ഉപജില്ലയിലെ മികച്ച യൂണിറ്റായി ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷന്‍, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സൃഷ്ടിപരമായ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.രക്ഷിതാക്കള്‍ക്കായി സൈബര്‍ സുരക്ഷാ ക്ലാസുകളും നിര്‍മിത ബുദ്ധി അവബോധ ക്ലാസുകളും സംഘടിപ്പിച്ചതിലൂടെ സാമൂഹിക പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യൂണിറ്റ് പ്രത്യേക ശ്രദ്ധ നല്‍കി.എന്റെ സ്‌കൂള്‍ എന്റെ അഭിമാനം റീല്‌സ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ അംഗീകാരം നേടുകയും ചെയ്തിരുന്നു.
ലിറ്റില്‍ കൈറ്റ്‌സ് മെന്റര്‍മാരായ സന്തോഷ്, സ്മിത എന്നിവര്‍യുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.മെയ് മാസത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ക്യാമ്പില്‍ പുരസ്‌കാരം ലഭിക്കും

ADVERTISEMENT
error: Content is protected !!