കടങ്ങോട് പത്തു വയസുകാരന് നായയുടെ കടിയേറ്റു. പാറപ്പുറം കരുവാത്ത് വീട്ടില്‍ പ്രതീഷിന്റെ മകന്‍ ആദിദേവിനാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് പാറപ്പുറം സ്‌കൂളിനടുത്തുള്ള വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്കിറങ്ങിയ ഉടനെ മല്ലന്‍കുഴി വഴിയില്‍ നിന്ന് വന്ന നായ കടിക്കുകയായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന നായയാണ് ആക്രമിച്ചത്. വലിയ നായ പെട്ടെന്ന് കടിക്കാനായി ചാടിയപ്പോള്‍ കുട്ടി പേടിച്ച് നിലത്ത് വീണ് ഉരുണ്ടു. പിന്നീട് പരിസരവാസി വന്നാണ് നായയെ പിടിച്ചുകെട്ടിയത്. പരിക്കേറ്റ ആദിദേവ് അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.



