ചാവക്കാട് മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിന് സമീപം ഗുരുവായൂര്‍ എം.എല്‍എ.യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു. എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അക്ബര്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി മാസ്റ്റ് സ്ഥാപിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്, വികസ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. യതീന്ദ്ര ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. റീന, മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.എല്‍ ടോണി, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ടി.എം ബാബുരാജ്, ഡിവൈഎഫ്‌ഐ ചാവക്കാട് മേഖല ട്രഷറര്‍ പി.വി നഹാസ്, മുന്‍ കൗണ്‍സിലര്‍ മഞ്ജു സുഷില്‍ എന്നിവര്‍ സംസാരിച്ചു.



