25.2 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk ബദര്‍ മൗലിദ് പാരായണവും അനുസ്മരണവും നടത്തി

ബദര്‍ മൗലിദ് പാരായണവും അനുസ്മരണവും നടത്തി

ബദര്‍ ദിനത്തോടനുബന്ധിച്ച് പുന്നയൂര്‍ എടക്കര മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദര്‍ മൗലിദ് പാരായണവും അനുസ്മരണവും ഭക്ഷണ വിതരണവും നടത്തി. തറാവീഹ് നിസ്‌കാരത്തിന് ശേഷം മഹല്ല് ഖത്തീബ് വി കെ അബൂബക്കര്‍ ലത്വീഫിയുടെ നേതൃത്വത്തിലാണ് മൗലിദ് പാരായണവും ദുആ മജ്‌ലിസും നടത്തിയത്. നിയാസ് സഖാഫി, നാസര്‍ മുസ്ലിയാര്‍, ഉവൈസ് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. കമ്മിറ്റി ഭാരവാഹികളായ എം.കെ.ജലീല്‍, മുഹമ്മദലി മാസ്റ്റര്‍, കെ.ഖമറുദ്ധീന്‍, മുഹമ്മദലി ഹാജി, കബീര്‍ തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!