26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ഇഫ്താര്‍ സാംസ്‌കാരിക സംഗമം നടത്തി

ഇഫ്താര്‍ സാംസ്‌കാരിക സംഗമം നടത്തി

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പാവറട്ടി – അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സാംസ്‌കാരിക സംഗമം നടത്തി. മുരളി പെരുനെല്ലി എംഎല്‍എ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ചക്കനാത്ത് നഗറില്‍ നടന്ന ഇഫ്താര്‍ സാംസ്‌കാരിക സംഗമത്തില്‍ കെ ജെ യു മേഖല കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായിരുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി വസന്തന്‍, ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍, മണലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിജി മോഹന്‍ദാസ്, പി എം മുഹ്‌സിന്‍ ,

ഫാ.പ്രതീഷ് കല്ലറയ്ക്കല്‍, മറ്റു ജനപ്രതിനിധികളായ കെ കെ പ്രകാശന്‍, സിന്ധു ശിവദാസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി.വി ഹരിദാസന്‍, കെ.വി.വിനോദന്‍
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടില്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.ഒ.ജോസ്, മേഖല സെക്രട്ടറി അഫ്‌സല്‍ പാടൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ.ജെ.യു. മേഖല അംഗവും, കേരള വിഷന്‍ റിപ്പോര്‍ട്ടുറുമായ ഷാജു കാരമുക്ക്,വേള്‍ഡ് കേബിള്‍ നെറ്റ് വര്‍ക്ക് ജീവനക്കാരായഗീത അജിതന്‍, ഷൈജ രാജു എന്നിവരെ ചടങ്ങില്‍ പൊന്നാടയണയിച്ചും, ഉപഹാരം നല്‍കിയും എം.എല്‍.എ. ആദരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും നടന്നു.

ADVERTISEMENT
error: Content is protected !!