കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2025 – 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനയുടെ എംസിഎഫിലേക്കുള്ള കണ്‍വെയര്‍ ബെല്‍റ്റ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. നമ്പഴിക്കാടുള്ള എം.സി.എഫില്‍ നടന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ജി രഘുനാഥ് കണ്‍വെയര്‍ ബെല്‍റ്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആര്‍.സിമി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.സുദീപ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ ദാസന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു, പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.



