26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur രഥയാത്രയ്ക്ക് വെള്ളിയാഴ്ച ഗുരുവായൂരില്‍ സ്വീകരണം നല്‍കും

രഥയാത്രയ്ക്ക് വെള്ളിയാഴ്ച ഗുരുവായൂരില്‍ സ്വീകരണം നല്‍കും

ശ്രീരാമനവമിയോടനുബന്ധിച്ച് 10 സംസ്ഥാനങ്ങളിലായി നടക്കുന്ന രഥയാത്രയ്ക്ക് വെള്ളിയാഴ്ച ഗുരുവായൂരില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 31ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച രഥ യാത്ര ഈ മാസം 27ന് സമാപിക്കും. ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്ത് ലഹരിക്കെതിരെയാണ് രഥയാത്ര നടത്തുന്നത്. വൈകിട്ട് നാലിന് മഞ്ജുളാല്‍ പരിസരത്താണ് സ്വീകരണം നല്‍കുന്നത്. തുടര്‍ന്ന് ഇ.എം.എസ് സ്‌ക്വയറില്‍ ഹിന്ദു സമ്മേളനവും നടക്കും. ശ്രീകുമാര്‍ ഈഴുവപ്പാടി, കെ.കെ.സുമേഷ്‌കുമാര്‍, ബാബുരാജ് കേച്ചേരി, കെ.ജി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!