24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ഹിന്ദു ഏകതാ സമ്മേളനം മാര്‍ച്ച് 15 വൈകിട്ട് 4 മണിക്ക് നടക്കും

ഹിന്ദു ഏകതാ സമ്മേളനം മാര്‍ച്ച് 15 വൈകിട്ട് 4 മണിക്ക് നടക്കും

ചാവക്കാട് കടപ്പുറം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാര്‍ച്ച് 15, വൈകിട്ട് 4 മണിക്ക് ഇരട്ടപ്പുഴ വേദവ്യാസ നഗറില്‍ നടക്കുമെന്ന് ഭാരവാഹികളായ സി.എസ്.സുനില, രവി വടക്കൂട്ട്, ദിലീപ് അമ്പലപറമ്പില്‍ എന്നിവര്‍ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ നാരായണ ഗുരുകുലത്തിലെ സ്വാമി തത്ത്വതീര്‍ഥ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ജ്യോതിബസു അധ്യക്ഷനാകും. അന്നേ ദിവസം രാവിലെ 9.30 ന് വിളംബരം അറിയിച്ച് ബൈക്ക് റാലി ഉണ്ടാകും. ഇരട്ടപ്പുഴ സെന്ററില്‍ നിന്ന് ആരംഭിച്ച് കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഇരട്ടപ്പുഴയില്‍ സമാപിക്കും. വൈകിട്ട് നാരായണീയ പാരായണം, മെഗാ തിരുവാതിര, വീരനാട്യം, നൃത്തങ്ങള്‍, ആദരസദസ്സ് എന്നിവ ഉണ്ടാകും.

ADVERTISEMENT
error: Content is protected !!