24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മതസൗഹാര്‍ദ്ദത്തിന്റെയും ഒരുമയുടെയും സന്ദേശമുയര്‍ത്തി ഗുരുവായൂര്‍ നഗരസഭയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത സമൂഹ നോമ്പ് തുറയില്‍ പരസ്പര സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന സന്ദേശമാണ് പങ്കുവെക്കപ്പെട്ടത്. ടൗണ്‍ ഹാളിലെ കിച്ചണ്‍ ബ്ലോക്കില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജോതിരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. അനൂപ്, ഷാനി റെജി, എ.ടി. ഹംസ, ബിന്ദു അജിത് കുമാര്‍, രതി ജനാര്‍ദ്ദനന്‍, പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, കൗണ്‍സിലര്‍മാരായ ജലീല്‍ പണിക്ക വീട്ടില്‍, ആന്റോ തോമസ്, റഷീദ് കുന്നിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!