24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur രഥയാത്രക്ക് സ്വീകരണം നല്‍കി

രഥയാത്രക്ക് സ്വീകരണം നല്‍കി

ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ രഥയാത്രക്ക് ഗുരുവായൂരില്‍ സ്വീകരണം നല്‍കി. ജനുവരി 31 മുതല്‍ മാര്‍ച്ച് 27 വരെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടക്കുന്ന രഥയാത്രക്കാണ് സ്വീകരണം നല്‍കിയത്. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ നേതൃത്വത്തില്‍ മഞ്ജുളാല്‍ പരിസരത്ത് എത്തിയ രഥയാത്രയെ ആരതി ഉഴിഞ്ഞു സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!