24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kechery കേച്ചേരി പീപ്പിള്‍സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 23-ാം വാര്‍ഷികം ആഘോഷിച്ചു

കേച്ചേരി പീപ്പിള്‍സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 23-ാം വാര്‍ഷികം ആഘോഷിച്ചു

കേച്ചേരി പീപ്പിള്‍സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക ആഘോഷവും വിവിധ സഹായ പദ്ധതികളുടെ വിതരണ ഉദ്ഘാടനവും നടന്നു. കേച്ചേരി വേലൂര്‍ റോഡില്‍ നടന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍ വാര്‍ഷിക ആഘോഷവും വിവിധ സഹായ പദ്ധതികളുടെ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു സൊസൈറ്റി പ്രസിഡണ്ട് നസീര്‍ കേച്ചേരി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ചൂണ്ടല്‍ പഞ്ചായത്ത് അംഗം ടി ഒ സെബി മാതാപിതാക്കളെ ആദരിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു.

പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്‌ വിശിഷ്ടാതിഥികളെ ആദരിച്ചു പഞ്ചായത്തംഗങ്ങളായ ഷയ്‌സിന ജിംഷാദ്,റസിയ അലി, ജെസ്സി ജോസഫ്,അനുഷ ഷാഫര്‍
സൊസൈറ്റി സെക്രട്ടറി ആര്‍ വി അബ്ദുല്‍ മാലിക്,ട്രഷറര്‍ സീതാ കുമാരന്‍, സൊസൈറ്റിഓഫീസ് സെക്രട്ടറി പത്മജാ ബാലകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി ടി പോള്‍ പീപ്പിള്‍സ് ജോയിന്‍ സെക്രട്ടറി സജ്‌നാലാം, അംഗം ജിന്റോ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!