ജീവിതത്തില്‍ ഉടനീളം കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു ബേബി ജോണ്‍ മാസ്റ്ററെന്ന്‌സിപിഐ (എം) അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ ബേബി. കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ബേബി ജോണ്‍ മാസ്റ്ററുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബുധനാഴ്ച്ച രാവിലെയാണ് പുവ്വത്തൂരിലെ ബേബി ജോണ്‍ മാസ്റ്ററുടെ വസതിയില്‍ എം.എ. ബേബി എത്തിയത്.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം. എ ബേബി മാഷോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
പ്രസ്ഥാനത്തിനു വേണ്ടി ജീവിതം മുഴുവന്‍ ഒഴിഞ്ഞു വെക്കുകയും. ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുക എന്നതില്‍ വലിയ നിഷ്‌കര്‍ക്ഷ പുലര്‍ത്തിയ ഒരു സഖാവായിരുന്നു ബേബി ജോണ്‍ മാഷെന്ന് എം. എ. ബേബി പറഞ്ഞു. പൊതുയോഗങ്ങളില്‍ വളരെ പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക. പൊതുയോഗ പ്രസംഗങ്ങള്‍ പലപ്പോഴും കേള്‍വികാര്‍ക്ക് ലളിതമായിട്ടുള്ളൊരു പഠന ക്ലാസ്സായി മാറുന്ന സ്ഥിതി ഉണ്ടായിരുന്നു.ഒരുപാട് സവിശേഷമായ കമ്മ്യൂണിസ്റ്റ് ഗുണങ്ങള്‍ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്ന ഈ സമയത്ത് ഓര്‍ക്കാന്‍ കഴിയണം.അതില്‍ പിന്തുടരേണ്ട മാതൃകാപരമായ എല്ലാ കാര്യങ്ങളിലും തുടര്‍ന്ന് നമ്മുടെ നാട്ടില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ക്ക് ഒരു പ്രചോദനമായും വഴികാട്ടിയായും ഉണ്ടാകും.
കുടുംബജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ എങ്ങനെ പാലിക്കണം എന്ന കാര്യത്തില്‍ തന്റെ മരണനന്തര കാര്യങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതൊരു കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉറപ്പിച്ച് വച്ചിരുന്നു.ഇതെല്ലാം സാധ്യമായിടത്തോളം ഇതെല്ലാം പാലിക്കാന്‍ പുതിയ തലമുറയില്‍പെട്ടവരും ഒക്കെ മുതിരേണ്ടതുണ്ട്.അദ്ദേഹത്തിന്റെ ജീവിതം തന്നെ നമുക്കെല്ലാം പഠിക്കാനുള്ള കാര്യമാണെന്നും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി.ഭാര്യ ബെറ്റി ബേബിയും അഖിലേന്ത്യ ജനറല്‍ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. സിപിഐ (എം)ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ , ജില്ല സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസ് , മണലൂര്‍ ഏരിയ സെക്രട്ടറി പി . എ രമേശന്‍ , ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍ , ചാവക്കാട് നഗര സഭ ചെയര്‍മാന്‍ എ. എച്ച് അക്ബര്‍, പി ജി സുബിദാസ് , വി.ജി സുബ്രഹ്‌മണ്യന്‍ ആഷിക്ക് വലിയ കത്ത്, ബി.ആര്‍ സന്തോഷ്, എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു. ബേബി ജോണ്‍ മാസ്റ്റുടെ വീട്ടില്‍ കുറച്ച് സമയം ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്



