28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kechery മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ അപകടം; യുവതിക്ക് പരിക്ക്

മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ അപകടം; യുവതിക്ക് പരിക്ക്

66

മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് പരിക്ക്. ബുധനാഴ്ച്ച രാത്രി ഏട്ട് മണിയോടെ പുതുശ്ശേരി ഖാദര്‍ മാളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പുതുശ്ശേരി സ്വദേശിനിയായ ശാലിനിയ്ക്കാണ് പരിക്കേറ്റത്. കുന്നംകുളം ഹില്‍ബസാറില്‍ താമസിക്കുന്ന വര്‍ഗീസിന്റെ ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് യുവാക്കള്‍ മോഷ്ടിച്ചത്. അപകടം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ് സ്‌കൂട്ടര്‍ മോഷണം പോയത്. ഈ സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്.അപകടത്തില്‍ ശാലിനിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. ഇത് യുവാക്കളുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ്, മേഖലയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!