സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സമുന്നത നേതാവുമായിരുന്ന ബേബി ജോണ്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് സിപിഐ(എം) മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പുവ്വത്തൂരില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സിപിഐ(എം) ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസ് അദ്ധ്യക്ഷനായി. പ്രൊഫ: സി രവീന്ദ്രനാഥ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ , വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ സി. എന്‍ ജയദേവന്‍ , വി. ആര്‍ മനോജ്, പി.കെ രാജന്‍, അഡ്വ: മുഹമ്മദ് ഗസാലി, എന്‍ . ജെ .ലിയോ, സാംസണ്‍ ചിരിയംങ്കണ്ടത്ത്, പി എല്‍ ഡൊമിനി, ആര്‍.പി റഷീദ്, സി.കെ വിജയന്‍, ലളിത അക്കാദമി മുന്‍ ചെയര്‍മാന്‍ മുരളി ചീരോത്ത്, വി എന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്‌മണ്യന്‍, എ.കെ ഹുസൈന്‍, പി.ജി സുബിദാസ് , ബി ,ആര്‍ സന്തോഷ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.യു സരിത, മിനി മോഹന്‍ദാസ് , സിജി മോഹന്‍ദാസ് , ബേബി ജോണ്‍ മാസ്റ്ററോടെപ്പം അടിയന്തരവസ്ഥാ കാലത്ത് ജയില്‍വാസം അനുഭവിച്ച ബാലന്‍ ,ബക്കര്‍ , മാഷുടെ മക്കളായ സി.ബി മാനവന്‍ , സി.ബി ഹിമവാന്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.



