കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് ഐ.ടി.ഐ.യിലെ 2026-ലെ മെറിറ്റ് ഡേ ആഘോഷവും വിജയികളെ അനുമോദിക്കലും നടന്നു.തൃശൂര്‍ സി.എം.ഐ. ദേവമാതാ പ്രൊവിന്‍സ് എഡ്യൂക്കേഷണല്‍ കൗണ്‍സിലറും തങ്ങാലൂര്‍ ദേവമാതാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ. ഫാ. ലിജോ ബ്രഹ്‌മകുളം മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. ഗുഡ് ഷെപ്പേര്‍ഡ് ഐ.ടി.ഐ. ഡയറക്ടര്‍ റവ. ഫാ. ഡോ. ജോഷി പാലിയേക്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ. മാനേജര്‍ റവ. ഫാ. സില്‍ജോ വെളിയന്നൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി.വിവിധ ട്രേഡുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ട്രെയിനികള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.ജൂലൈയില്‍ നടന്ന ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ (അകഠഠ) മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ സണ്ണി പി. സാമുവല്‍ ചടങ്ങില്‍ സ്വാഗതവും സീനിയര്‍ ഇന്‍സ്ട്രക്ടര്‍ വില്യം ജോര്‍ജ് നന്ദിയും പറഞ്ഞു.



