ഇടയ ശ്രേഷ്ഠന്റെ ഓര്‍മ്മ ദിനത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ആടിനെ സമ്മാനിച്ച് അധ്യാപക ദമ്പതികള്‍. കൂനംമൂച്ചി സ്വദേശികളായ പി ജെ സ്‌റ്റൈജുവും അമ്പിളി പീറ്ററുമാണ് അതിരൂപതാ മെത്രാപ്പോലീതയായിരുന്ന മാര്‍ ജേക്കബ്ബ് തുങ്കുഴിയുടെ സ്മരണയ്ക്കായി പോന്നോര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ആട്ടിന്‍കുട്ടിയെ സമ്മാനിച്ചത്. ജെയ്ക്കബ് തുങ്കുഴിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് സ്നേഹ സമ്മാനം നല്‍കിയത്. കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ഇടവക വികാരിയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ :ഡേവിസ് ചിറമേല്‍, വിദ്യാര്‍ത്ഥികളും സഹോദരങ്ങളുമായ ദക്ഷിത് , ആഗ്നേയ എന്നിവര്‍ക്ക് ആടിനെ കൈമാറി. തോളൂര്‍ ഗ്രാമ പഞ്ചായത്തംഗം ഐ.എല്‍ ആനി ടീച്ചര്‍ അധ്യക്ഷയായി. പ്രധാന അധ്യാപകന്‍ പി. ജെ ഷിന്റോ ആമുഖ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് സി.സി.ആന്റണി, പള്ളി ട്രസ്റ്റി സി.ടി ജോബി, എം.പി.ടി.എ പ്രസിഡണ്ട് ഷനിത, ജെയ്‌സണ്‍ തരകന്‍, ടി.ജെ വിജു മാസ്റ്റര്‍, അധ്യാപകരായ പി.ജെ മിനി, ലിജി ജോയ് അധ്യാപക ദമ്പതികളായ പി.ജെ സ്‌റ്റൈജു, അമ്പിളി പിറ്റര്‍ എന്നിവര്‍ സംസാരിച്ചു. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ സ്‌റ്റൈജുവും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗണിത അധ്യാപികയായ അമ്പിളി പിറ്ററും മാര്‍ ജേക്കബ്ബ് തുങ്കുഴിയോടുള്ള ആദരവിന്റെ ഭാഗമായി മെത്രാഭിഷേക ജൂബിലിയുടെ ഓര്‍മ്മയ്ക്കായി വെസ്റ്റ് മങ്ങാട് സ്‌കൂളിലും മെത്രാപ്പോലീത്തയുടെ ചരമദിനത്തില്‍ കണ്ടാണശേരി എക്‌സല്‍സിയര്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്കായി ആടുകളെ സമ്മാനിച്ചിട്ടുണ്ട്.



