27.1 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് വാർത്താവായന മത്സരം സംഘടിപ്പിച്ചു

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് വാർത്താവായന മത്സരം സംഘടിപ്പിച്ചു

30

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താവായന മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നടന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മീക ലിയോണ്‍ ഒന്നാം സ്ഥാനവും, മങ്ങാട് സെന്റ് ജോസഫ് ആന്റ് സെന്റ് സിറിള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സി.എച്ച് ആന്റോണിയ രണ്ടാം സ്ഥാനവും, കേച്ചേരി അല്‍-അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ റിദ്ദ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മെറിന്‍ സ്റ്റാന്റലി
ഒന്നാം സ്ഥാനവും കുന്നംകുളം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.വൈ കൃഷ്ണ രണ്ടാം സ്ഥാനവും
മങ്ങാട് സെന്റ് ജോസഫ് ആന്റ് സെന്റ് സിറിള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.ജി. സമവോന്‍മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാധ്യമപ്രവര്‍ത്തകരായ സി.എഫ് ബെന്നി ജോസ് മാളിയേക്കല്‍ അധ്യാപികയായ മെര്‍ളിന്‍ മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്ററുടെ ചുമതല വഹിക്കുന്ന സി.സി.ഷെറി മാസ്റ്റര്‍, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉപജില്ല കണ്‍വീനര്‍ എ.എ.സിറാജുദ്ദീന്‍ മാസ്റ്റര്‍, ബി.ആര്‍.സി യിലെ നിനു ഭാസ്‌ക്കര്‍, രജിത രവി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!