26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam പാചക വാതക പ്രതിസന്ധി; പ്രതിഷേധം സംഘടിപ്പിച്ചു

പാചക വാതക പ്രതിസന്ധി; പ്രതിഷേധം സംഘടിപ്പിച്ചു

ഗാര്‍ഹിക-വാണിജ്യ മേഖലകളിലെ പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കണമെന്നും അന്യായമായ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടന്ന സമരത്തില്‍ പ്രതീകാത്മകമായി അടുപ്പുകൂട്ടി പാചകം ചെയ്താണ് വ്യാപാരികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ടി.സി. ചെറിയാന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറര്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എ നസീര്‍, സുരേഷ് അഷ്‌കര്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി എ.കെ. സത്യന്‍ സ്വാഗതവും, ഏരിയ വൈസ് പ്രസിഡന്റ് മനോജ് സി. ബേബി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!