30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച നടക്കും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച നടക്കും

65

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. 56 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതില്‍ 7 അപേക്ഷകള്‍ തള്ളി. ബാക്കിയുള്ള 49 പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍ ദേവസ്വം കത്ത് അയച്ചു. ദേവസ്വം ഓഫീസില്‍ 18-ന് രാവിലെ അപേക്ഷകരുമായി തന്ത്രി അഭിമുഖം നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞ് നട തുറന്നാല്‍ നറുക്കെടുപ്പ് നടക്കും. യോഗ്യത നേടിയവരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിക്കും. ഇപ്പോഴത്തെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കും. നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്ന് 31-ന് രാത്രി ചുമതലയേല്‍ക്കും. ഏപ്രില്‍ 1 മുതല്‍ 6 മാസമാണ് കാലാവധി. അതുവരെ പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജകള്‍ നിര്‍വ്വഹിക്കും.

ADVERTISEMENT
error: Content is protected !!