കാര്‍ഷിക മേഖലയ്ക്ക് ഏറെ ആശ്വാസകരമാകുന്ന വേലൂര്‍ കിടായി ചിറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചിറയുടെ വശങ്ങള്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ല് കെട്ടുന്ന പ്രവര്‍ത്തിക്കാണ് തുടക്കമായത്. ജല വിഭവ വകുപ്പിന്റെ ഭരണാനുമതിയായതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇതിനായി മൂന്നു കോടി രൂപയാണ് ചെലവഴിക്കുക. വേലൂര്‍, വെള്ളാറ്റഞ്ഞൂര്‍, കുറുവന്നൂര്‍ പാടശേഖരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ചിറ കരിങ്കല്‍ ഭിത്തികെട്ടി വെള്ളം സംഭരിച്ച് സ്ലൂയിസ് വഴി പാടശേഖരങ്ങളില്‍ ജലസേചനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി പറഞ്ഞു.