കടലില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് ആദരം

103

കടലില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അണ്ടത്തോട് അണ്ടിപ്പാട്ടില്‍ നൗഷാദിന്റെയും ചെറുനമ്പി അലിയുടെയും നേതൃത്വത്തില്‍, അഷ്‌ക്കര്‍ ചാലില്‍, ഹരിദാസന്‍, എം.എം ഷെഫീഖ്, ഷെഫീഖ് ചാലില്‍, അഫ്‌സല്‍ ചെറുനമ്പി, ഷൗക്കത്ത് പാലക്കല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെരിയമ്പലം വി പി മാമു സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ആദര ചടങ്ങ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ ജാസ്മീന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് എസ്എച്ച്ഒ ബിനു.ആര്‍ രക്ഷപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു.