നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കേകാട് മേഖലയില്‍ കേന്ദ്രസേന-പോലീസ് സംയുക്ത റൂട്ട്മാര്‍ച്ച് നടത്തി

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കേകാട് മേഖലയില്‍ കേന്ദ്രസേന-പോലീസ് സംയുക്ത റൂട്ട്മാര്‍ച്ച് നടത്തി. കേന്ദ്ര സായുധ സേനയായ എസ്.എസ്.ബി സേനാംഗങ്ങളും വടക്കേകാട് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു. വടക്കേകാട് സെന്ററില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് ആല്‍ത്തറ സെന്ററില്‍ സമാപിച്ഛു. 35 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്റന്റ് സിദ്ധാര്‍ത്ഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന റൂട്ട് മാര്‍ച്ചില്‍ 70ലധികം ക്രന്ദ്ര സായുധസേനാംഗങ്ങള്‍ പങ്കെടുത്തു. വടക്കേകാട് എസ്.എച്ച്.ഒ.-പി.പി. ജസ്റ്റിന്‍ , സബ് ഇന്‍സ്‌പെക്ടര്‍ മണ്‍സൂര്‍ എന്നിവരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തൃശൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലെ സുപ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു.

ADVERTISEMENT