പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

ചാവക്കാട് മണത്തലയില്‍ പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ചാവക്കാട് സ്റ്റേഷനിലെ എസ് ഐ മാരായ ബാസിത്ത്, ആഷിഫ്, സുദര്‍ശന, പോലിസ് ഡ്രൈവര്‍ അമര്‍, മിനി ലോറി ഡ്രൈവറായ സാദിക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് മണത്തല മടേക്കടവില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ടോട്ടല്‍ കെയര്‍ ആംബുലന്‍സുകളില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT