നൂറടിത്തോട് വറ്റുന്നു; പുഞ്ചക്കര്‍ഷകര്‍ ആശങ്കയില്‍

പൊന്നാനി കോളിലെ പ്രധാന ജലസ്രോതസായ നൂറടിത്തോട് വറ്റുന്നത് മൂലം പുഞ്ചക്കര്‍ഷകര്‍ക്ക് ആശങ്ക. പുന്നയൂര്‍ക്കുളം പരൂര്‍, ഉപ്പുങ്ങല്‍ കോള്‍പടവുകളിലെ 900 ഏക്കര്‍ പുഞ്ചക്കൃഷിയാണ് വെള്ളം ലഭിക്കാതായതോടെ പ്രതിസന്ധിയിലായത്. ഏകദേശം രണ്ടാഴ്ചയോളം വരെ നെല്ലിന് വെള്ളം ആവശ്യമാണ്. എന്നാല്‍ മൂന്നോ, നാലോ ദിവസങ്ങള്‍ക്കകം തോടിലെ വെള്ളം പൂര്‍ണ്ണമായി വറ്റുമെന്നു കര്‍ഷകര്‍ പറയുന്നു. പരൂര്‍ പടവില്‍ കതിര്‍ വരാന്‍ പാകമായ നെല്‍ചെടികള്‍ക്ക് കൂടുതല്‍ വെളളം വേണ്ടിവരുന്ന സമയമാണിപ്പോള്‍. ഉപ്പുങ്ങല്‍ക്കടവ് പാലത്തിന് സമീപം വെള്ളം ചെറിയ ചാലുകളിലൂടെ എത്തിച്ച് പമ്പിംഗ് നടത്തുകയാണ് ചെയ്യുന്നത് .വെള്ളം ലഭിക്കാത്തതിനാല്‍ ചില ഭാഗങ്ങളില്‍ നെല്ല് ഉണക്ക ഭീഷണിയിലാണ്.ആവശ്യത്തിനു വെള്ളം ലഭിക്കാത്തത് നെല്ലിന്റെ വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

 

ADVERTISEMENT