26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam നെല്‍ക്കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യം ; നിവേദനം നല്‍കി ഹസ്സന്‍...

നെല്‍ക്കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യം ; നിവേദനം നല്‍കി ഹസ്സന്‍ തളികശ്ശേരി

പുന്നയൂര്‍ക്കുളം നെല്‍ക്കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഉടന്‍ വിതരണം ചെയ്യനേമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി അഡ്വ.ടി.സിദ്ദിഖിന് പഞ്ചായത്ത് പ്രസിഡന്റ ഹസ്സന്‍ തളികശ്ശേരി നിവേദനം നല്‍കി.ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി നെല്‍ കര്‍ഷകരാണ് സംഭാരിച്ച നെല്ലിന്റെ വില കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. നെല്ല് സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വില ലഭിക്കാത്തത് മൂലം നിരവധി കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃഷിക്കായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനും പുതിയ കൃഷിയിറക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നെല്ല് കര്‍ഷകര്‍ നേരിടുന്ന വിഷയങ്ങളെ കുറിച്ചും ഈ മേഖലയിലുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ച് നേരില്‍ കണ്ടത്. തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി വിശദീകരിച്ചപ്പോള്‍ മന്ത്രി അനുകൂല നിലപാട് അറിയിക്കുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില ബാക്കിയുള്ളവര്‍ക്ക് എത്രയും വേഗം വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അഡ്വക്കറ്റ് ടി. സിദ്ദിഖ് ഉറപ്പ് നല്‍കി. കര്‍ഷകരുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിച്ച മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി വിഷയം ചര്‍ച്ചചെയ്യുകയും തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന തൃശൂര്‍ കോള്‍ മേഖല കര്‍ഷക പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗത്തിലും നെല്ലിന്റെ വില എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കുടിശ്ശികയായ തുക വേഗത്തില്‍ വിതരണം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കര്‍ഷകര്‍. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളകശ്ശേരിക്കൊപ്പം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ധര്‍മ്മന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് ആബിദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷ്‌കര്‍ അറക്കല്‍, പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ടിപ്പു സുല്‍ത്താന്‍ ആറ്റുപ്പുറം തുടങ്ങിയവര്‍ മന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!