28.1 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം; ആളപായമില്ല

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം; ആളപായമില്ല

97

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. നിര്‍മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞ് ബ്ലോക്ക് കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ തീ പടര്‍ന്നത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍തോതില്‍ കറുത്ത പുക ഉയര്‍ന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വടക്കാഞ്ചേരിയില്‍ നിന്നും കുന്നംകുളത്തു നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ADVERTISEMENT
error: Content is protected !!