ഇസ്ലാമിക പ്രസ്ഥാനം നിലകൊള്ളുന്നത് ജനങ്ങളുടെ ക്ഷേമത്തിനാണെന്ന് ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് മുനീര്‍ വരന്തരപ്പിള്ളി അഭിപ്രായപ്പെട്ടു.’ ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മ്മ സാക്ഷ്യം’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 12, ശനിയാഴ്ച പെരുമ്പിലാവില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സമ്മേളന സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ അബൂബക്കര്‍ തളി സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. വനിതാ ജില്ലാ പ്രസിഡണ്ട് ഹുദ ബിന്‍ത് ഇബ്രാഹിം, സെക്രട്ടറി സാറ ഷംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. ഏരിയ പ്രസിഡണ്ട് പി മുനീര്‍ സ്വാഗതവും സെക്രട്ടറി അനീസുദ്ധീന്‍ കെ നന്ദിയും പറഞ്ഞു,



