33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty കുന്നംകുളം ഉപജില്ല ഫുട്‌ബോൾ : എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്‌ന് തുടർച്ചയായ 27-ാം കിരീടം

കുന്നംകുളം ഉപജില്ല ഫുട്‌ബോൾ : എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്‌ന് തുടർച്ചയായ 27-ാം കിരീടം

0

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന് വന്നിരുന്ന കുന്നംകുളം ഉപജില്ല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.സീനിയര്‍ വിഭാഗം മത്സരത്തില്‍ തുടര്‍ച്ചയായ 27-ാ തവണയും എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് കിരീടം. കേച്ചേരി എം.ഐ.സി അല്‍-അമീന്‍ സ്‌കൂള്‍ റണ്ണറപ്പായി.ജൂനിയര്‍ വിഭാഗത്തില്‍ അല്‍ അമീന്‍ കേച്ചേരി ഒന്നാം സ്ഥാനവും വേലൂര്‍ ഗവ.ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കന്ററി സ്‌കൂര്‍ രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ കുന്നംകുളം മോഡല്‍ ബോയ്‌സ് ഒന്നാം സ്ഥാനവും, പെരുമ്പിലാവ് ടി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. സബ് ജില്ല സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടറി ഷിഗില്‍ മാസ്റ്റര്‍, മുന്‍ കായിക അധ്യാപകന്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ 21 ടീമും,സബ് ജൂനിയര്‍ വിഭാഗത്തിന്‍ 20 ടീമും, സീനിയര്‍ വിഭാഗത്തില്‍ 15 ടീമും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!