കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓസോണ്‍ വാരാഘോഷ ചടങ്ങുകളുടെ സമാപന സമ്മേളനം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്നു. ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ ഡോ:പി.പി.സന്തോഷ് നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി അഷറഫ് ആല്‍ത്തറ ഓസോണ്‍ വാരാചരണ ബ്രോഷര്‍ കൈമാറി. സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍.ഷാജി തോമസ് ഓസോണ്‍ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുന്നംകുളം ഏരിയാ കമ്മറ്റിയംഗം ഇസ്മായില്‍ പാരീസ് ഇല്ലം , ഓര്‍മ്മ മരം കോളേജിനു മാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സുരേഷ് വി.നമ്പൂതിരി, ഡോ:ജി.ഗായത്രി, എന്‍എസ് എസ് വളണ്ടിയര്‍മാരായ കെ.അനുരഞ്ജന്‍, കാളിദാസ്,അമല്‍ദാസ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



