പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സമാദരണ സദസ്സും പുസ്തക സമര്‍പ്പണവും സംഘടിപ്പിച്ചു. രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് കവിയും സാഹിത്യകാരനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പൈതൃകം കോഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കക്കാട് രാജപ്പന്‍ മാരാര്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി.കെ. പ്രകാശന്‍ എന്നിവരെ ആദരിച്ചു.പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് രചിച്ച ഓട്ടം തുടങ്ങിയ കഥ എന്ന പുസ്തകം കലാമണ്ഡലം ഗോപിനാഥ പ്രഭയ്ക്ക് നല്‍കി സമര്‍പ്പണം നടത്തി.
രാധാകൃഷ്ണന്‍ ആലക്കല്‍ രചിച്ച ഭാഗവത പ്രശ്‌നോത്തരി, വി.എം.കെ. നമ്പൂതിരി രചിച്ച പൂര്‍ണ്ണ പുണ്യ പുരാണങ്ങളിലൂടെ തുടങ്ങിയ പുസ്തകങ്ങളുടെ സമര്‍പ്പണവും നടന്നു. എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, പൈതൃകം പ്രസിഡന്റ് അഡ്വ: സി. രാജഗോപാലന്‍, മധു കെ നായര്‍, കെ.കെ. വേലായുധന്‍, ശ്രീകുമാര്‍ പി നായര്‍, കെ സുഗതന്‍, രവി വട്ടരങ്ങത്ത്, പ്രഹ്‌ളാദന്‍ മാമ്പറ്റ്, മുരളി അകമ്പടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുങ്ങല്ലൂര്‍ ബിന്ദു സുജിത്തിിന്റെ നൃത്തവും പ്രശസ്ത സാക്‌സ ഫോണ്‍ കലാകാരന്‍ കിഷോര്‍ അന്തിക്കാടിന്റെ സാക്‌സ് ഫോണ്‍ വാദനവും ഉണ്ടായിരുന്നു



