26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ് ഗാഹുകളിലും പള്ളികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു

പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ് ഗാഹുകളിലും പള്ളികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു

പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ് ഗാഹുകളിലും പള്ളികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. മുതുവട്ടൂര്‍ രാജഹാളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്തീബ് സുലൈമാന്‍ അസ്അരി നേതൃത്വം വഹിച്ചു. ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരാം ഗ്രൗണ്ടില്‍ ഈദ് മിഷാല്‍ സലീം വടനപ്പള്ളി, എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരം മുഹമ്മദ് ദാരിമി അരിമ്പ്ര, കിറാമന്‍കുന്നു ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരം സാബിത്ത് സഖാഫി, പുതിയറ ജുമാ മസ്ജിദില്‍ ഹസ്സന്‍ ലത്തീഫി, പുന്ന ജുമാ മസ്ജിദില്‍ നൗഷാദ് സഖാഫി, മണത്തല ജുമാ മസ്ജിദില്‍ കമറുദ്ധീന്‍ ബാദുഷ തങ്ങള്‍, ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദില്‍ ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് ഹൈത്തമി, ചാവക്കാട് ജലാലിയ മസ്ജിദില്‍ നൗഷാദ് സുഹരി, ബ്ലാങ്ങാട് ജുമാ മസ്ജിദില്‍ ശിഹാബ് ബാഖവി കാങ്കൂല്‍, ബ്ലാങ്ങാട് കട്ടില്‍ ജുമാ മസ്ജിദില്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഞ്ചങ്ങാടി ജുമാ മസ്ജിദില്‍ ഫാരിസ് മമ്‌നൂന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!