മസ്ജിദ് റഹ്‌മാ മഹല്ല് കമ്മിറ്റി പെരുമ്പിലാവ് അന്‍സാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹ് നമസ്‌ക്കാരത്തിനും ഖുത്തുബക്കും ഖത്തീബ് മുസ്തഫ ശാന്തപുരം നേതൃത്വം നല്‍കി. പെരുമ്പിലാവ് അല്‍ഫുര്‍ഖാന്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന ഈദ് ഗാഹിനും നമസ്‌ക്കാരത്തിനും ഖത്തീബ് മന്‍സൂര്‍ സലഫി, കാട്ടോല്‍ മഹല്ല് സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് ഉസ്താദ് സുലൈമാന്‍ അന്‍വരി, കോട്ടോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഉമൈര്‍ ഫൈസി, പരുവക്കുന്ന് മഹല്ല് മസ്ജിദ് അബ്ദുള്‍ റഹ്‌മാന്‍ ബാഖവി, ആല്‍ത്തറ മഹല്ല് മസ്ജിദ് ഷഫീഖ് അന്‍വരി, പെരുമ്പിലാവ് സെന്‍ട്രല്‍ ജുമുഅ മസ്ജിദ് മഹല്ല് സിദ്ദീഖ് റഹ്‌മാനി , കൊരട്ടിക്കര ബദരിയ്യ മസ്ജിദ് ആബിദ് അഹ്‌സനി, ചിറക്കല്‍ ജുമുഅ മസ്ജിദ് ഹക്കീം ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും പരസ്പരം പുണര്‍ന്നും മധുരം വിതരണം ചെയ്തും എങ്ങും ആഹ്‌ളാദത്തിന്റെ നിറവിലാണ് വിശ്വാസികള്‍ പിരിഞ്ഞത്.



