ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയിലേക്കുള്ള വടക്കന്‍ മേഖല കാല്‍നട തീര്‍ത്ഥയാത്ര ശനിയാഴ്ച നടക്കും. രാവിലെ വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 9.30 ന് തീര്‍ത്ഥയാത്ര ആരംഭിക്കും. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍, ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.



