സ്വച്ഛ് സര്‍വേക്ഷന്‍ 2025-ന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ പരിധിയിലുള്ള വിവിധ ഭാഗങ്ങളില്‍ കരിയില സംഭരണികള്‍ സ്ഥാപിച്ചു. നഗരത്തിലെ പ്രധാന പൊതുഇടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് സംഭരണികള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരത്തിന്റെ ശുചിത്വം മെച്ചപ്പെടുത്താനും മാലിന്യങ്ങളെ ഫലപ്രദമായി ജൈവവളമാക്കി മാറ്റാനും സാധിക്കുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.



