24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty ക്വാറിയില്‍ അജ്ഞാത മൃതദേഹം

ക്വാറിയില്‍ അജ്ഞാത മൃതദേഹം

88

 

കുണ്ടന്നൂര്‍ മുട്ടിക്കലില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ക്വാറിയിലെ പ്ലാന്റ് നോക്കുവാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെയും വടക്കാഞ്ചേരി പോലീസിനെയും വിവരം അറിയിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിയുവാനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജതമാക്കി.

 

 

ADVERTISEMENT
error: Content is protected !!