25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു

243

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭര്‍ത്താവിനെതിരെ പരാതിയുമായി തൃശൂര്‍ സ്വദേശി മുഹ്‌സിനയുടെ (37) കുടുംബം. കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്‌സിനയുടെ ഭര്‍ത്താവ് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. അസ്വാഭാവിക മരണത്തിനു ചാവക്കാട് പൊലീസ് കേസെടുത്തു. ആറ് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പക്ഷേ തുടര്‍ചികിത്സയോ കുട്ടികള്‍ക്ക് കുത്തിവയ്‌പ്പോ നല്‍കിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടില്‍ നടന്നത്. ഗര്‍ഭകാലത്തോ പ്രസവ സമയത്തോ മുഹ്‌സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

ADVERTISEMENT
error: Content is protected !!