25.7 C
Kunnamkulam
Sunday, August 2, 2026
Home Bureaus Chavakkad അണ്ടത്തോട് പെരിയമ്പലം മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം

അണ്ടത്തോട് പെരിയമ്പലം മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം

അണ്ടത്തോട് പെരിയമ്പലം മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. ഇവിടങ്ങളില്‍ കൂടുതല്‍ തീരങ്ങള്‍ കടലെടുത്തു. പ്രദേശവാസികള്‍ ആശങ്കയിലാണ്..മഴകനത്തതോടെ കാപ്പിരിക്കാട്, തങ്ങള്‍പടി, പെരിയമ്പലം, അണ്ടത്തോട്, മന്നലാംകുന്ന്, എന്നിവിടങ്ങളില്‍ കൂടുതല്‍ കടല്‍ക്ഷോഭം രൂക്ഷമായി. പെരിയമ്പലത്ത് ബീച്ച് റോഡിന്റെ ഒരു ഭാഗം കടലെടുത്തു. സമീപത്തെ ചെമ്മീന്‍ ഹാച്ചറി പകുതിയോളം കടല്‍ കയറി. കോണ്‍ക്രീറ്റ് സംഭരണികളും നഴ്‌സറിയും മതിലും നേരത്തെ കടലെടുത്തിരുന്നു. തങ്ങള്‍ പടി 310 റോട്ടിലെ സ്വകാര്യ റിസോര്‍ട്ടും അപകട ഭീഷണിയിലാണ് കെട്ടിടം സംരക്ഷിക്കാനായി കഴിഞ്ഞ ദിവസം ഇവിടെ കരിങ്കല്ല് അടുക്കിയെങ്കിലും അതെല്ലാം കടലിനടിയിലാണ്. ഏതാനും വര്‍ഷം മുമ്പ് നിര്‍മ്മിച്ച അണ്ടത്തോട് പെരിയമ്പലം ലിങ്ക് റോഡ് കടലാക്രമണ ഭീഷണിയിലാണ്. ഇതിന് സമീപം വരെ കടല്‍ എത്തിയിട്ടുണ്ട്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് കെ കെ ഷിബു, തുടങ്ങി ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.

 

ADVERTISEMENT
error: Content is protected !!