25.7 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam മരം കടപുഴകി വീണ് അപകടം ; പി.ജി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തി

മരം കടപുഴകി വീണ് അപകടം ; പി.ജി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തി

കുന്നംകുളം നഗരസഭ 16-ാം വാര്‍ഡില്‍ വീടിനുമുകളില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തി. ഗാന്ധിനഗര്‍ കാണിപ്പയ്യൂര്‍ വീട്ടില്‍ പ്രദീപിന്റെ വീടിനു മുകളിലേക്കാണ് രാത്രിയോടെ മരം വീണത്. സംഭവസമയത്ത് ഡയാലിസിസ് രോഗിയായ പ്രദീപും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ വീടിനുമുകളില്‍ മരം പതിച്ചതോടെ കുടുംബം ഭയന്നുപോയെങ്കിലും വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.വിവരമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ അനീന ബാബു ഉടന്‍ തന്നെ നഗരസഭയുടെ ദുരിതനിവാരണ ക്യാമ്പിലേക്ക് വിവരമറിയിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്‌നേരിട്ട് അപകടസ്ഥലത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. വൈസ് ചെയര്‍മാന്റെ ഇടപെടലിനെ തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി രാത്രി തന്നെ വീടിനുമുകളില്‍ വീണ മരം മുറിച്ചുമാറ്റി. ദുരന്തമുഖത്ത് വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് നേരിട്ടെത്തി നല്‍കിയ കൃത്യമായ നിര്‍ദ്ദേശങ്ങളാണ് രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സഹായകമായത്.

 

ADVERTISEMENT
error: Content is protected !!