വടക്കേക്കാട് ജ്വല്ലറിയിലെ കവര്‍ച്ച ശ്രമം. രണ്ടുപേര്‍ പിടിയില്‍.പൊന്നാനി സ്വദേശികളായ സുഹൈല്‍, നൗഷാദ് എന്നിവരാണ് പിടിയിലായത് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു മോഷണശ്രമം.പ്രതികള്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയെങ്കിലും അലാറം മുഴങ്ങിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി .ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.



