25.7 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu മരത്തംകോട് മേരിമാത പള്ളിയിലെ ഊട്ടു തിരുനാളിന് കോടിയേറി

മരത്തംകോട് മേരിമാത പള്ളിയിലെ ഊട്ടു തിരുനാളിന് കോടിയേറി

ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലനായ വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ ഏക ദൈവാലയമായ മരത്തംകോട് മേരിമാത പള്ളിയിലെ വിശുദ്ധന്റെ ഊട്ടു തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റം നടത്തി. തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍. ജോസ് കോനിക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി കാര്‍മ്മികനായി ജൂലൈ 31 മുതല്‍ ലദിഞ്ഞും, നൊവേനയോടുകൂടി നവനാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. കൈക്കാരന്‍മാരായ ഡോ. ജോണ്‍സന്‍ ആളൂര്‍, തോമാസ് ചക്രമാക്കില്‍, ഊട്ട് തിരുനാള്‍ കമ്മറ്റി ഭാരവാഹികളായ രെഞ്ചി മണ്ടുമ്പാല്‍, ജെയിംസ് വടക്കന്‍, റോയ് അക്കര, സാലി വിന്‍സന്റ്, എം.പി. സിജോ, റോബി അക്കര, ജോസ് സിവി, സുരേഷ് താണിക്കല്‍, അഭിനവ് കെ.ജെ. എന്നിവര്‍ കൊടിയേറ്റ ചടങ്ങിന് നേതൃത്വം നല്‍കി. ഊട്ടു തിരുനാള്‍ ആഗസ്റ്റ് 8,9 ശനി, ഞായര്‍ തിയ്യതികളിലായി ഭക്തി സാദ്രമായി ആചരിക്കും. തിരുനാള്‍ ദിനമായ 9ന് രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബ്ബാന ഫാ. ടോണി കാക്കശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ദിവ്യകാരുണ്യ പ്രദക്ഷിണം, രോഗശാന്തി ശുശ്രൂഷ, സമൂഹ ഊട്ട് നേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.മരത്തംകോട് മേരിമാത പള്ളിക്കുവേണ്ടി പ്രശസ്ത ഗാന രചയീതാവ് ജോണ്‍ കല്ലംന്താനി രചിച്ച വിശുദ്ധന്റെ ജീവചരിത്രമുള്‍കൊള്ളുന്ന ആദ്യ യൂട്യൂബ് ഗാനം ഇതിനകം തന്നെ ശ്രദ്ധേയമാണ ്.

ADVERTISEMENT
error: Content is protected !!