24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty കുന്നംകുളം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ആര്‍. രജില്‍ വേലൂര്‍ പഞ്ചായത്ത് പരിധിയില്‍ പ്രചരണം നടത്തി

കുന്നംകുളം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ആര്‍. രജില്‍ വേലൂര്‍ പഞ്ചായത്ത് പരിധിയില്‍ പ്രചരണം നടത്തി

134

കുന്നംകുളത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ആര്‍. രജില്‍ വേലൂര്‍ പഞ്ചായത്ത് പരിധിയില്‍ പ്രചരണം നടത്തി. മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ നിന്നാണ് പ്രചരണം തുടങ്ങിയത്. പഞ്ചായത്തിലെ പുലിയന്നൂര്‍, തോന്നല്ലൂര്‍ എരുമപ്പെട്ടി, നെല്ലുവായ് കുണ്ടന്നൂര്‍, കാഞ്ഞിരക്കോട്, ചിറ്റണ്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചത്. ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി ശശികുമാര്‍ മാങ്ങാടന്‍, ബി.ജെ.പി.-ഒ.ബി.സി.മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് അയ്‌നൂര്‍, ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് സി.ബി.ശ്രീഹരി , മണ്ഡലം പ്രസിഡന്റ് എ.സി. സുനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജി നെല്ലിക്കല്‍, ബിജെപി ജില്ലാ കമ്മറ്റി അംഗം വി.കെ. ബിജു , ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സുധീഷ് , ഇ.കെ. ബാബു, വി.എന്‍.മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!