25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery യു.ഡി.എഫ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

യു.ഡി.എഫ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

72

യു.ഡി.എഫ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ യുഡിഎഫ് മണലൂര്‍ നിയോജകമണ്ഡലം കണ്‍വീനര്‍ കെ കെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം. ബഷീര്‍ അധ്യക്ഷനായി ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച യുഡിഎഫ് ജനപ്രതിനിധികളെയും, പുതുതായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും അനുമോദിച്ചു. മുസ്ലിം ലീഗ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് മാസ്റ്റര്‍, ലീഗ് ജില്ലാ കമ്മിറ്റി അംഗം സാദിഖ് പട്ടിക്കര, കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം സി ടി പോള്‍, സി എം പി ഏരിയ സെക്രട്ടറി കെ എസ് ബെന്നി, കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എ എം ജമാല്‍, എം എം ഷംസുദ്ദീന്‍, പി ബാലചന്ദ്രന്‍ എം എ സുബൈര്‍, ആന്റോ പോള്‍, കേച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍, ചിറനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. ഒ സെബി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT

LEAVE A REPLY

Please enter your comment!
Please enter your name here

error: Content is protected !!