24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്

സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്

203

എരുമപ്പെട്ടി നെല്ലുവായില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്
ഗുരുതര പരുക്ക്. നെല്ലുവായ് മുണ്ടന്‍കോട് തോട്ടുങ്ങല്‍ വീട്ടില്‍ 25 വയസുള്ള സനൂപിനാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ നെല്ലുവായ് ധന്വന്തരീ ക്ഷേത്രകവാടത്തിന് സമീപമാണ് അപകടമുണ്ടായത്. എരുമപ്പെട്ടിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു സനൂപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇടിയ തുടര്‍ന്ന് കാറും സ്‌കൂട്ടറും റോഡരികിലേക്ക് കാനയിലേക്ക് മറിഞ്ഞു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് തല കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഇടിച്ച് സനൂപ് തോട്ടിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. സനൂപിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!