കാട്ടകാമ്പാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതായി പരാതി

കാട്ടകാമ്പാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. സ്രായില്‍ വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ സഞ്ജയിന് (19) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിറയങ്ങാട് സ്വദേശികളായ ആദിത്യന്‍, ദേവപ്രസാദ്, ദീപക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ADVERTISEMENT