25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam പെരിയമ്പലം ബീച്ചില്‍ സന്ദര്‍ശകരില്‍ നിന്ന് അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി ആക്ഷേപം

പെരിയമ്പലം ബീച്ചില്‍ സന്ദര്‍ശകരില്‍ നിന്ന് അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി ആക്ഷേപം

158

പെരിയമ്പലം ബീച്ചില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് സന്ദര്‍ശകരില്‍ നിന്ന് ഈടാക്കുന്നതായി ആക്ഷേപം. എന്നാല്‍ ഫീസ് ഈടാക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി പറഞ്ഞു. പെരിയമ്പലം ബീച്ച് എന്ന് റസീറ്റ് എഴുതി പാര്‍ക്കിംഗ് ഫീസ് പിരിവ് നടത്തുന്നതിനെതിരെ സന്ദര്‍ശകരും, പിരിവെടുക്കുന്നവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നതായും നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരാണ് ഒഴിവ് ദിവസങ്ങളില്‍ ബീച്ചിലെത്തുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അനധികൃതമായി പിരിവ് നടത്തുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരാതിപെട്ടിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!