24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad കുവൈത്ത് ദുരന്തത്തില്‍ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരണം

കുവൈത്ത് ദുരന്തത്തില്‍ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരണം

584

കുവൈത്ത് ദുരന്തത്തില്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരണം. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് ബിനോയ് കുവൈത്തിലെത്തിയത്.
കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!