മണികണ്ഠന്‍ പെരിയമ്പലം ബലിദാന ദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു

83

മണികണ്ഠന്‍ പെരിയമ്പലം ബലിദാന ദിനത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം രാമരാജ യു പി സ്‌കൂളില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് നിവേദിത സുബ്രഹ്‌മണ്യന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. വിനോദ് പെരിയമ്പലം, ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദന്‍ മാമ്പുള്ളി, അനീഷ് മാസ്റ്റര്‍, രാജന്‍ തറയില്‍, ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖലാ സെക്രട്ടറി രാജന്‍ അളുവപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.