വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

52

വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജിജി സാംസണിന്റെ കൈകളില്‍ മൈലാഞ്ചി അണിയിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ലിയാന ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ആര്‍ ലിജി അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ എം.ആര്‍ ബിജോയ്, സ്റ്റാഫ് സെക്രട്ടറി ബ്ലെസി ടി.ലാസര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സി.എം.ജലീല്‍, ഡെന്‍ഷി പ്രിന്‍സ്, വിനീത ജേക്കബ്, ടെനി വിന്‍സന്റ് , ലിംസി സേവ്യര്‍
എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.