മണിയറക്കോട് മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌കൂളില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു

280

സ്‌കൂള്‍ ലീഡേഴ്‌സ്, വ്യത്യസ്ഥ ക്ലബ്ബുകളുടെ ഭാരവാഹികള്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിനായി യുവര്‍ ചോയ്‌സ് 24 എന്ന പേരില്‍ പെരുമ്പിലാവ് മണിയറക്കോട് മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌കൂളില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. എം ഡി പി, എം എസ് പി എന്നീ രണ്ട് പാര്‍ട്ടികള്‍ യഥാക്രമം കോട്ട് , ടാഗ് ചിഹ്നങ്ങളിലാണ് മത്സരിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇജാസ് അഹമ്മദ് വോട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ഷെമീര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഗായത്രി തുടങ്ങി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.