ആറാട്ടുകടവ് അയ്യപ്പന്‍കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

71

ചെറുവത്താനി ആറാട്ടുകടവ് അയ്യപ്പന്‍കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഭക്തി സാന്ദ്രമായി. രാവിലെ വാക ചാര്‍ത്ത്, മലര്‍ നിവേദ്യം, മഹാഗണപതി ഹോമം, ഉഷ പൂജ, കലശപൂജ, കലശാഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവയുണ്ടായി. വൈകീട്ട് താലത്തോടും വാദ്യമേളത്തോടും കൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, ദീപാരാധന, കേളി, തായമ്പക, അത്താഴ പൂജ, ഗുരുതി എന്നിവയും ഉണ്ടായിരുന്നു. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പേരകത്ത് ബാലചന്ദ്രന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ. ജി പ്രസാദ്, സെക്രട്ടറി എം.എ സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ സി.വി മോഹന്‍ദാസ്, കെ.വി സജീവ് കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.